Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Passenger

Ernakulam

ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ:ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ സ്റ്റെ​ല്ലാ മേ​രീ​സ് സ്‌​കൂ​ളി​നെ​തി​ർ​വ​ശം സ്‌​മാ​ർ​ട്ട് ന​ഗ​റി​ൽ എ​ട​മ്പാ​ട​ത്ത് ദി​നേ​ശ​നാ (58)ണ് ​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ ചൂ​ര​ക്കാ​ട് ഉ​ഡു​പ്പി ഹോ​ട്ട​ലി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​ള​യ​മ​ക​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ദി​നേ​ശി​ന്‍റെ സ്‌​കൂ​ട്ട​റി​ൽ പൂ​ത്തോ​ട്ട ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ടു​കാ​രു​ടെ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രു​ക്കേ​റ്റ ദി​നേ​ശി​നെ ഉ​ട​ൻ ത​ന്നെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ട്ട​യ​ത്ത് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വ​ർ​ക്കി​ന് ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. ഭാ​ര്യ: ര​മ. മ​ക്ക​ൾ: ജി​ഷ്‌​ണു, സ​ജി​ത്. മ​രു​മ​ക്ക​ൾ: ശി​വ​പ്രി​യ, അ​ശ്വ​തി.

Latest News

Corehub Up